മരിക്കാത്ത ഒരോര്‍മ്മ......
വെളുപ്പിന് തന്നെ മീനച്ചിലാറ്റില്‍ കുളിച് ,ഈറനോടെ ശ്രീകോവിലില്‍ നില്‍ക്കുന്ന ഒരു യുവാവ്. തിരുമെനിയെപ്പോലും പരാജിതനാക്കി ഉരുവിടുന്ന മനോഹരമായ ശ്ലോകങ്ങള്‍ . പക്ഷെ ചില ദിവസങ്ങളില്‍ , അമ്പലത്തില്‍ നിന്നും കത്തിച്ചു പിടിച്ച ഒരു മെഴുകു തിരിയുമായി,എന്തൊക്കെയോ ഉരുവിട്ട് കൊണ്ട് ഏകദേശം രണ്ടു കിലോമീടര്‍ അകലെയുള്ള പുന്നത്രപ്പള്ളിയിലെയ്ക്ക് നടക്കും.അവിടെയെത്തി, രണ്ടോ മൂന്നോ വട്ടം പള്ളിയ്ക്ക് പ്രദക്ഷിണം വെച്ച്, കെടാതെ സൂക്ഷിച്ച മെഴുകു തിരിയുമായി, അമ്പലത്തില്‍ തിരിച്ചെത്തും.
അദ്ദേഹം എന്താണ് ഉധേസിചിരുന്നത്???
ഇത് ജീവന്‍ (യഥാര്‍ത്ഥ പേരല്ല). സുമുഖന്‍ , ക്ലീന്‍ ഷേവ് ചെയ്തു, തിളങ്ങുന്ന, ,കുലീനത നിറഞ്ഞ മുഖം, ശാന്ത സ്വഭാവം. അലക്കിതേച്ച വെള്ള മുണ്ടും ഷര്‍ട്ടും വേഷം. ജീവിതത്തില്‍ പലതും വെട്ടിപ്പിടിക്കേണ്ടിയിരുന്നവന്‍
മാനസിക നില തകരാരിലായവന്‍ എന്നാരും പറയില്ല.
നാടന്‍ പെണ്ണും നാട്ടുപ്രമാണിയും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നു. ഇടവേളയില്‍ വിശ്രമിക്കുന്ന ജയറാമും ശ്രീവിദ്യയും. ഒന്ന് കാണാനും തൊടാനും സംസാരിക്കാനും ഉള്ള അടക്കാനാവാത്ത ആഗ്രഹത്താല്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്ന ജനക്കൂട്ടത്തിനിടയിലൂടെ ജീവന്‍ കൂളായി അവര്‍ക്കരികിലെയ്ക്ക് ചെന്നൂ. ആരും തടഞ്ഞില്ല. ഹലോ, ഞാന്‍ ജീവന്‍ , ജയറാമിന് ഒരു ഷേക്ക് ഹാന്‍ഡ്. കുലീനനായ ആ ആളെ മനസ്സിലാവാതെ ജയറാം ഒരു പുഞ്ചിരിയിടെ കൈ കൊടുത്തു. നമസ്തെ, ഞാന്‍ ജീവന്‍ , ശ്രീവിദ്യക്ക് ഒരു കൂപ്പു കൈ. അവര്‍ ബഹുമാനത്തോടെ എണീറ്റ് നിന്ന് പറഞ്ഞു, നമസ്തേ. ചിരിച്ചു മറിഞ്ഞ ആള്‍ക്കൂട്ടത്തിനിടയിലൂടെ മറ്റൊന്നും പറയാതെ നിര്‍ന്നിമേഷനായി ഒരു രാജാവിന്റെ പ്രൌടിയോടെ ജീവന്‍ നടന്നു മറഞ്ഞു.

അന്ന് എന്തിനായിരുന്നു എല്ലാവരും ചിരിച്ചത്???
ശേഷം കുറച്ചു നാട്ടുകാരും, സുഹൃത്തുക്കളും ചേര്‍ന്ന് അദ്ധേഹത്തെ ഹോസ്പിറ്റലില്‍ ആക്കാനൊരു ശ്രമം നടത്തി. ജീവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു, ഞാന്‍ ഡ്രസ്സ് മാറി ഇപ്പോള്‍ വരാം. പക്ഷെ അദ്ദേഹം പറഞ്ഞതിന്റെ വിശാലമായ അര്‍ഥം മനസ്സിലാക്കാന്‍ പാവങ്ങളായ നാട്ടുകാര്‍ക്ക് കഴിഞ്ഞില്ല. അഞ്ചാറു മിനിട്ട് കഴിഞ്ഞും കാണാതായപ്പോള്‍ അകത്തു കയറി നോക്കിയ സുഹൃത്തുക്കള്‍ കണ്ടത് ഒരു കയറിന്റെ കുരുക്കിന്‍ തുമ്പില്‍ ഒരു ചോദ്യ ചിഹ്നം പോലെ ആടുന്ന ജീവനെയാണ്...

അവിടെയും അയാള്‍ എല്ലാവരെയും തോല്‍പ്പിച്ചു കളഞ്ഞു. ചിലപ്പോള്‍ ഒരു പുതിയ ഒരു വേഷത്തില്‍ ഇപ്പോള്‍ നമ്മോടൊപ്പം ഉണ്ടാവാം, തിരിച്ചറിയപ്പെടാതെ.
പിന്നീട് പലരും പരസ്പരം ചോദിച്ചു,
യദാര്‍ത്ഥത്തില്‍ ആര്‍ക്കായിരുന്നു ഭ്രാന്ത്.....??? അവനോ അതോ നമ്മള്‍ക്കോ.....???

തുടക്കത്തിലേ പോക്ക് കണ്ടു ഒരു തമാശയിലെക്ക് പ്രതീക്ഷിച്ചിരുന്നതാണ്....ഇത് വല്ലാത്ത അവസ്ഥയായിപ്പോയല്ലോ.
ReplyDelete:(
ReplyDelete